കോട്ടയം ചുങ്കത്ത് കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം

കോട്ടയം ചുങ്കത്ത് കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം.ആറു കടകളുടെയും ക്ഷേത്രങ്ങളുടെയും പൂട്ട് തകർത്തു. ചുങ്കം മള്ളൂശേരിയിലും എസ്.എച്ച് മൗണ്ടിലും ആരാധനാലയങ്ങളിലും കടകളിലുമാണ് വ്യാപക മോഷണ നടന്നത്.. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ മോഷണം നടന്നത്. ചുങ്കത്ത് പ്രവർത്തിക്കുന്ന സുഗുണന്റെ കട, ആരോൺ സ്‌റ്റോഴ്‌സ് എന്നിവിടങ്ങളിലും മള്ളൂശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇത് കൂടാതെ എസ്.എച്ച് മൗണ്ടിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയുടെ സമീപത്തെ മൂന്ന് കടകളിലും മോഷണം നടന്നിട്ടുണ്ട്. ഈ കടകളുടെയെല്ലാം പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. എല്ലാ കടകളിൽ നിന്നും 500 മുതൽ 1000 രൂപ വരെയാണ് നഷ്ടമായതെന്നാണ് പരാതി. രാവിലെ കട തുറക്കാൻ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഇവർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...