പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു.ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദേശം നല്‍കി. അട്ടരി ചെക്‌പോസ്റ്റ് വഴി പാകിസ്ഥാനില്‍ പോയി ഇന്ത്യക്കാര്‍ മെയ് ഒന്നിനകം മടങ്ങിയെത്തണം. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

spot_img

Related articles

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം പൂനയിൽ

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു.ആശിർവ്വാദ് സിനിമാസിൻ്റെ...

സംഭവം അദ്ധ്യായം ഒന്ന് ടൈറ്റിൽ പ്രകാശനം ചെയ്തു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നമിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ്സംഭവം അദ്ധ്യായം ഒന്ന്.നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ...

ഐ.എം. ബി.പി ബുക്ക് മൈ ഷോഹൈ റേറ്റ് വേഷം കെട്ട് കോൺട്ര വസ്സി പിന്നെ ഒരു ഹെലിക്കോപ്പ്റ്റർ സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിൻ്റെ തന്ത്രങ്ങൾ പടക്കളം ഗയിം വീണ്ടും

സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം.ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ നമുക്കൊന്നു...

‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായി;ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച മറ്റൊരു നടി....