ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കും

സ്വാതന്ത്ര്യ സമരസേനാനിയും എഐസിസി മുന്‍ അധ്യക്ഷനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. കണ്ണൂര്‍ ഡിസിസിയില്‍ രാവിലെ 10ന് നടക്കുന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി ആസ്ഥാനത്തും രാവിലെ 10.30ന് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ.നായര്‍ മുഖ്യപ്രഭാഷണം നടത്തും.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രന്‍,എന്‍.ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ് ബാബു, ജി. സുബോധന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി,ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ കെപിസിസിയില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...