നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി പൊലീസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ഗ്രീഷ്‌മയെയാണ് പത്തനംതിട്ട പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വ്യാജ ഹാൾ ടിക്കറ്റ് തയാറാക്കിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. വിദ്യാർഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ഗ്രീഷ്‌മയെ ഏൽപ്പിച്ചിരുന്നു. എന്നാൽ വെബ്സൈറ്റിൽ കയറി അപേക്ഷിക്കാൻ ഇവർ മറന്നുപോയി. ഇതിനാൽ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്‌മയുടെ മൊഴി. ഗ്രീഷ്‌മ ജോലിക്കെത്തിയിട്ട് നാലു മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് സ്‌ഥാപന ഉടമ പറഞ്ഞു. സംഭവത്തിൽ വിദ്യാർഥിക്കെതിരെയും കേസെടുത്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....