ബിബിസി ടിവി ചാനലുകൾ എല്ലാം സംപ്രേക്ഷണം നിർത്തുന്നു; ഇനി ഡിജിറ്റലിലേക്ക്

ഡിജിറ്റൽ യുഗത്തിലേക്ക് ലോകം മാറുമ്പോൾ ടെലിവിഷൻ രംഗവും മാറ്റത്തിനൊരുങ്ങുകയാണ്. 2030 ഓടെ ബിബിസി എല്ലാ പരമ്പരാഗത ടെലിവിഷൻ ചാനലുകളും അടച്ചുപൂട്ടുമെന്നും പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമെന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ ടിം ഡേവി പ്രഖ്യാപനം നടത്തിയിരുന്നു.കഴിഞ്ഞ വർഷം ജനുവരി മുതൽ ബിബിസി സാറ്റ്‌ലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം എച്ച്ഡി പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തങ്ങളുടെ പഴയ ടെലിവിഷൻ പ്രേക്ഷകരിൽ 25 ശതമാനത്തിൽ താഴെ മാത്രമേ ടെലിവിഷൻ സെറ്റുകളിലൂടെയുള്ള പ്രക്ഷേപണം കാണുന്നുള്ളുവെന്നാണ് ബിബിസിയുടെ കണ്ടെത്തൽ.സ്മാർട്ട്ഫോണുകളുടെ വ്യാപനമാണ് ടെലിവിഷൻ കാണുന്ന ശീലങ്ങളെ അപ്പാടെ മാറ്റിമറിച്ചത്. യുട്യൂബും ഒടിടി പ്ലാറ്റ്‌ഫോമുകളും സജീവമായതോടെ വാർത്തകളും വിനോദപരിപാടികളും തത്സമയ കായിക വിനോദങ്ങളുമെല്ലാം മൊബൈൽ സ്‌ക്രീനുകളിലൂടെയാണ് ജനങ്ങൾ കാണുന്നത്. ടെലിവിഷന്റെ പ്രൈം-ടൈം യുഗത്തിന് തിരശ്ശീല വീഴുകയാണെങ്കിലും മൊബൈൽ സ്‌ക്രീനിൽ പുതിയ രൂപത്തിൽ മാധ്യമങ്ങൾ കാലാതീതമായി തുടരും.ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമരംഗത്തെ അധികായരാണ് ബിബിസി. ആകെ 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.1922 ൽ രൂപീകൃതമായത് മുതൽ, ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്കാരത്തിലും ബിബിസിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...