കലയും സംസ്‌കാരവും സേവനങ്ങളും പങ്കിടുന്ന വേദി; എറണാകുളത്ത് ‘എന്റെ കേരളം’ പ്രദർശന മേള

രണ്ടാം പിണറായി സർക്കാരിൻ്റ നാലാം വാർഷിക ആഘോഷങ്ങൾ കൊച്ചി മറൈൻഡ്രൈവിൽ വർണ്ണാഭമായി നടക്കുകയാണ്. ‘എൻ്റെ കേരളം’ പ്രദർശന വിപണന മേളയിലൂടെ ഏഴ് ദിനരാത്രികൾ ആഘോഷങ്ങളുടെ നേർക്കാഴ്ചയാവുകയാണ്. വർണ്ണാഭമായ തുടക്കത്തോടെയാണ് മേളയുടെ ആദ്യദിനത്തിന് തുടക്കം കുറിച്ചത്.മെയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്റര്‍ ഉള്‍പ്പെടെ ഒരുക്കി മേളയിൽ എത്തുന്നവർക്ക് വികസനകാഴ്ചകളുടെ ദൃശ്യവിരുന്നാണ് എൻ്റെ കേരളത്തിൽ ഒരുങ്ങിയിരിക്കുന്നത്.മൂന്നാം ദിവസമായ ഇന്ന് (മെയ്18) രാവിലെ 11:00 മണിക്ക് സോഷ്യൽ ജസ്റ്റിസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിബേറ്റ് ആൻഡ് ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചു.ഉച്ചക്ക് 2:30 മുതൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സോനോട്ടിക്‌സ് ഡിസീസസ് എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് 7:00ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ് ഗാനമേള നടക്കും.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...