രണ്ടാം പിണറായി സർക്കാരിൻ്റ നാലാം വാർഷിക ആഘോഷങ്ങൾ കൊച്ചി മറൈൻഡ്രൈവിൽ വർണ്ണാഭമായി നടക്കുകയാണ്. ‘എൻ്റെ കേരളം’ പ്രദർശന വിപണന മേളയിലൂടെ ഏഴ് ദിനരാത്രികൾ ആഘോഷങ്ങളുടെ നേർക്കാഴ്ചയാവുകയാണ്. വർണ്ണാഭമായ തുടക്കത്തോടെയാണ് മേളയുടെ ആദ്യദിനത്തിന് തുടക്കം കുറിച്ചത്.മെയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്റര്‍ ഉള്‍പ്പെടെ ഒരുക്കി മേളയിൽ എത്തുന്നവർക്ക് വികസനകാഴ്ചകളുടെ ദൃശ്യവിരുന്നാണ് എൻ്റെ കേരളത്തിൽ ഒരുങ്ങിയിരിക്കുന്നത്.മൂന്നാം ദിവസമായ ഇന്ന് (മെയ്18) രാവിലെ 11:00 മണിക്ക് സോഷ്യൽ ജസ്റ്റിസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിബേറ്റ് ആൻഡ് ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചു.ഉച്ചക്ക് 2:30 മുതൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സോനോട്ടിക്‌സ് ഡിസീസസ് എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് 7:00ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ് ഗാനമേള നടക്കും.