‘ആശങ്ക വേണ്ട, കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല’; ജില്ലാ ജിയോളജി വകുപ്പ്

കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും ഇ.കെ വിജയൻ എംഎൽഎയും പറഞ്ഞു.കഴിഞ്ഞ രണ്ടുദിവസമായി കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ചു വാർഡുകളിൽ ഭൂചലനം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സെക്കന്റുകൾ മാത്രമാണ് ഭൂചലനം ഉണ്ടായതെങ്കിലും ജനം ആശങ്കയിലാണ്. സ്ഥലം എംഎൽഎ ഇ കെ വിജയൻ പ്രദേശം സന്ദർശിച്ചു. അടിയ്ക്കടി ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനാൽ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ ജിയോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഭൂചലനം ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ലെന്നും കൂടുതൽ പഠനം വേണമെന്നും ജില്ലാ ജിയോളജിസ്റ്റ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...