മുതലപ്പൊഴിയിലെ മണൽ നീക്കം; നാളെ മുതൽ ഡ്രഡ്ജിങ് പുനരാരംഭിക്കാൻ തീരുമാനം

സംഘർഷവും സാങ്കേതിക കാരണങ്ങളും തടസ്സം സൃഷ്ടിച്ച തിരുവനന്തപുരം മുതലപ്പൊഴിയിൽ ഒടുവിൽ പരിഹാരം. നാളെ മുതൽ മണൽ നീക്കാനുള്ള ഡ്രഡ്ജിങ്ങ് പുനരാരംഭിക്കും. ഈ മാസം 30 തോടെ മണൽനീക്കൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കളക്ടർ സമരസമിതിക്ക് ഉറപ്പു നൽകി.ഡ്രഡ്ജിങ് ജോലികൾ നാളെ പുനരാരംഭിക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്നാണ് സമരസമിതി നൽകിയ ഉറപ്പ്. സാഹചര്യങ്ങൾ അനുകൂലമായാൽ മെയ് 30നുള്ളിൽ മണൽ നീക്കൽ ജോലികൾ പൂർത്തീകരിക്കാനാവും.ചന്ദ്രഗിരി ഡ്രഡ്ജറിൻ്റെ സാങ്കേതിക തകരാർ ഉടൻ പരിഹരിക്കും. നിലവിൽ നാലു മണിക്കൂർ മാത്രമാണ് ചന്ദ്രഗിരി തുടർച്ചയായി പ്രവർത്തിപ്പിക്കാനാവുക. ഈ തകരാർ പരിഹരിക്കുന്നതുവരെ നാലു മണിക്കൂറിനു ശേഷം നിശ്ചിത ഇടവേള എടുത്തായിരിക്കും ജോലികൾ നടക്കുക. ഡ്രഡ്ജിങ്ങിന്റെ ആകെ പ്രവർത്തി സമയം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഡ്രഡ്ജിങ് ആരംഭിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങാനായിരുന്നു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...