മലപ്പുറത്ത് ദേശീയപാത പൊളിഞ്ഞതിൽ ഉത്തരവാദിത്വം ആർക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ചോദ്യം. വ്യാപക ക്രമക്കേടാണ് ദേശീയപാതാ നിർമാണത്തിൽ നടക്കുന്നതെന്ന് സതീശൻ വിമർശിച്ചു. സർക്കാരിൻറെ നാലാം വാർഷികത്തിൻറെ തൊട്ടു തലേന്നാണ് ദേശീയപാത ഇടിഞ്ഞുവീണത്.എ ൻഎച്ച്എഐയും സർക്കാരും തമ്മിൽ ഏകോപനം ഇല്ല. ഫ്ലക്സസ് വച്ചവർ ആരും ഇപ്പോൾ ഉ ത്തരവാദിത്വം ഏറ്റെടുക്കാനില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണജോലികൾ തീർത്ത് സർ ക്കാരിൻറെ ക്രെഡിറ്റിലാണ് ഹൈവേ പണിത തെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നതെ ന്നും സതീശൻ പറഞ്ഞു. തിങ്കളാഴ്ചയാണ് കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. അപകടത്തിൽ മൂന്നു കാറുകൾ തകർന്നിരുന്നു.