പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കയറിയ ഇരുചക്രവാഹനം ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നിൽ. നടപടിയെടുത്ത് മന്ത്രി. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടർന്ന് വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.കുട്ടികൾക്ക് ഹെൽമെറ്റോ ലൈസൻസോ ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കുടുംബശ്രിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.പരിപാടിയുടെ ഭാഗമായ ഘോഷയാത്ര കഴിഞ്ഞ സ്റ്റേജിലേക്ക് കയറുന്നതിനിടയിലാണ് ഒരു സ്‌കൂട്ടറിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ വരുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം ആർടിഒയ്ക്ക് കൈമാറി തുടർ നടപടികൾ സ്വീകരിക്കണമെന്നും അതാണ് നിയമമെന്നും മന്ത്രി പൊലീസിനോട് നിർദേശിച്ചു.