തൃശൂരിൽ 15കാരൻ കുളത്തിൽ മുങ്ങി മരിച്ചു

തൃശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂർ സുനോജിന്റെ മകൻ അദ്വൈത (15)ണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാല് മണിക്ക് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോൾ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അര മണിക്കൂറോളം പരിശ്രമിച്ചതാണ് കുട്ടിയെ നാട്ടുകാർ കരയ്ക്ക് കയറ്റിയത്. ഉടൻ ആംബലൻസിൽ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1; ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കി

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1 ഏഷ്യൻ രാജ്യങ്ങളിൽ പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ...

ഭാര്യക്ക് പിറന്നാൾ സമ്മാനം ഗോൾഡ് ചെയിൻ വേണം’ ഡിസൈനുകൾ നിരത്തി ഭാർഗവി ജ്വല്ലറി, പിന്നെ 3 പവൻ മിസിങ്, അറസ്റ്റ്

ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന വന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ചെയിൻ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ...

മ്യൂസിയം എസ് ഐക്ക് സസ്പെൻഷൻ, നടപടി കസ്റ്റഡിയിലെടുത്ത വനിത തടവുകാരിയെ 2 ദിവസം ഹോട്ടലിൽ തങ്ങാൻ അനുവദിച്ചതിൽ

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയിൽ ചട്ടം ലംഘിച്ചതിൽ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ...