മിന്നൽ മുരളി യൂണിവേഴ്‌സിൽ നിന്നൊരു സൈക്കോ ത്രില്ലർ ; ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയ്‌ലർ എത്തി

മലയാളത്തിന്റെ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ യൂണിവേഴ്‌സിൽ നിന്നുള്ള ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സൈക്കോ കോമഡി ത്രില്ലർ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഇന്ദ്രനീൽ ഗോപീകൃഷ്ണനും, രാഹുൽ ജി യും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്.ട്രെയ്‌ലറിൽ പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ ഒരു സീരിയൽ കില്ലർ നടത്തുന്ന ക്രൂര കൊലപാതകങ്ങൾ കാണിക്കുന്നുണ്ട്. ഒപ്പം പരസ്പര വിരുദ്ധമായി റോണി ഡേവിഡ് രാജിന്റെ പോലീസ് കഥാപാത്രം ഗ്രാമത്തിൽ പുലരുന്ന ശാന്തിയെയും സമാധാനത്തെയും പറ്റി വർണ്ണിക്കുന്ന വിവരണ ശകലവുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....