പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് CPI

സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് സിപിഐ. ഇവർ സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. അന്വേഷണ കമ്മീഷൻറിപ്പോർട്ട് സിപിഐ ജില്ലാ കൗൺസിൽ അംഗീകരിച്ചു.സമ്മേളന കാലയളമായതിനാൽ ഇപ്പോൾ ശിക്ഷാ നടപടികളില്ല. സമ്മേളനങ്ങൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടപടി തീരുമാനിക്കും. നേതാക്കന്മാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സിപിഐ അറിയിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. ഇ കെ ഇസ്മയിൽ പക്ഷക്കാരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേർ.

Leave a Reply

spot_img

Related articles

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1; ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കി

കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1 ഏഷ്യൻ രാജ്യങ്ങളിൽ പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ...

ഭാര്യക്ക് പിറന്നാൾ സമ്മാനം ഗോൾഡ് ചെയിൻ വേണം’ ഡിസൈനുകൾ നിരത്തി ഭാർഗവി ജ്വല്ലറി, പിന്നെ 3 പവൻ മിസിങ്, അറസ്റ്റ്

ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന വന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ചെയിൻ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ...

മ്യൂസിയം എസ് ഐക്ക് സസ്പെൻഷൻ, നടപടി കസ്റ്റഡിയിലെടുത്ത വനിത തടവുകാരിയെ 2 ദിവസം ഹോട്ടലിൽ തങ്ങാൻ അനുവദിച്ചതിൽ

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയിൽ ചട്ടം ലംഘിച്ചതിൽ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ...