ഖത്തര്‍ വേദിയാകുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന്

ഖത്തര്‍ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫിഫ അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും. ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ദോഹ നറുക്കെ‌ടുപ്പിന് വേദിയാകും. ലോകഫുട്ബോളിലെ ഇതിഹാസങ്ങളുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ് നടക്കുക. ടൂർണമെന്റിന് യോഗ്യത നേടിയ ടീമുകളുടെ പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കൗമാര ലോകകപ്പിനും അറബ് കപ്പിനും ഖത്തര്‍ ആതിഥ്യമൊരുക്കുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങൾ നവംബര്‍ മൂന്ന് മുതല്‍ 27 വരെ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി തിരിച്ചാവും നറുക്കെടുപ്പ്. ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ എന്ന നിലയിൽ 12 ഗ്രൂപ്പുകളിലായാവും ടീമുകളെ വിന്യസിക്കുന്നത്

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...