കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുൻപാണ് യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.ഇന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് പിടിയിലായത്.പോലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.