ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിക്കില്ല, പകരമെത്തുക രണ്ട് യുവപേസര്‍മാർ

അടുത്തമാസം നടക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമിയെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തിയെങ്കിലും ഷമിക്ക് നീണ്ട സ്പെല്‍ എറിയാനുള്ള മാച്ച് ഫിറ്റ്നെസ് ഇല്ലെന്ന് ബിസിസിഐ മെഡിക്കല്‍ ടീം അറിയിച്ചതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ഷമിയെ പരിഗണിക്കേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.മുഹമ്മദ് ഷമിയെ പരിഗണിക്കുന്നില്ലെങ്കില്‍ അര്‍ഷ്ദീപ് സിംഗിനെയോ അന്‍ഷുല്‍ കാംബോജിനെയോ പകരം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാനുള്ള ശാരീരികക്ഷമത തന്‍റെ ശരീരത്തിനില്ലെന്ന് ജസ്പ്രീത് ബുമ്ര സെലക്ടര്‍മാരോട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പൂര്‍ണമായും ഫിറ്റ് അല്ലാത്ത മുഹമ്മദ് ഷമിയെ കൂടി ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...