‘ഐക്യത്തോടെ പ്രവര്‍ത്തിക്കും’ ; നിലമ്പൂരില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്

പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും നിലമ്പൂരില്‍ വിജയം ഉറപ്പെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. പാര്‍ട്ടി നിലമ്പൂരില്‍ മത്സരിക്കാന്‍ ഒരു അവസരം നല്‍കിയിരിക്കുകയാണ്. ഈ അവസരം വ്യക്തിപരമായി ലഭിച്ചതല്ല. മലപ്പുറം ജില്ലയിലെ യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ ലഭിച്ച അവസരം നല്ല രീതിയില്‍ വിനിയോഗിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോയി നല്ലൊരു ഭൂരിപക്ഷത്തില്‍ വിജയിക്കാനും രണ്ട് തവണയായി നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചു പിടിക്കാനും ശ്രമിക്കും. എന്റെ പിതാവ് മൂന്നര പതിറ്റാണ്ട് കാലം നിലമ്പൂരിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ചെയ്യുന്നതിനും കഴിഞ്ഞ ഒരു പതിറ്റാണ്ടോളം കാലം നിലമ്പൂരിലുണ്ടായ വികസന മുരടിപ്പ് ഒഴിവാക്കാനും ശ്രമിക്കും. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാകുമിത്. ഇതിനെല്ലാം കൃത്യമായ പ്രതിവിധി എന്ന നിലയില്‍ തിരിഞ്ഞെടുപ്പ് വിധി മാറും – ഷൗക്കത്ത് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...