രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു.

ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്‌തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. പരിശോധനകൾ നടക്കുന്നതിനാലാണ്കേരളത്തിൽ കേസുകളുടേയും എണ്ണം കൂടുന്നത്. കേരളത്തില് കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകൾ നടക്കുന്നത് കൊണ്ടുമാണ് കേസുകൾ ഉയരുന്നത്. 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇപ്പോഴും കേസുകളൊന്നും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ല.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...