കരുവന്നൂർ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ സിപിഎമ്മിനെയും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി ഇഡി അന്തിമ കുറ്റപത്രം

സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുൾപ്പെടെ 27 പേരെ പുതുതായി പ്രതി ചേർത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്ആകെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്സിപിഎമ്മിനെ കേസിൽ 68-ാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെ രാധാകൃഷ്ണൻ എം പി യെ 70-ാം പ്രതിയാക്കിയാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എ.സി.മൊയ്തീൻ 67-ാം പ്രതിയും എം.എം.വർഗീസ് 69-ാം പ്രതിയുമാണ്. അതേസമയം, ഇഡി മുമ്പ് ചോദ്യം ചെയ്ത മുൻ എംപി പി.കെ.ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...