തലയോലപ്പറമ്പിൽഎടിഎമ്മിൽ തീപിടുത്തം

കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ് ബി ഐയുടെ എടിഎമ്മിൽ തീപിടുത്തം.ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.എ ടി എമ്മിനുള്ളിലെ എ.സി യിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.എസ് ബി ഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്.എന്നാൽ എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല.എ. സിയും, സീലിങ്ങും, ചില്ലും ഉൾപ്പെടെ തകർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി.കടുത്തുരുത്തി, വൈക്കം തുടങ്ങിയിടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.എടിഎമ്മിൽ നിന്നും വലിയ രീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി.വാഹന ഗതാഗതവും നേരിയ തോതിൽ തടസ്സപ്പെട്ടു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....