‘പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഎമ്മിന്റെതായിരിക്കും, നിലമ്പൂരിൽ യുഡിഎഫ് ചരിത്ര വിജയം നേടും’; രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് യുഡിഎഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. അതിന് യുഡിഎഎഫിന്റേതായ രീതിയുണ്ട്. പിവി അൻവറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് ചോദ്യങ്ങൾ ചോദിക്കേണ്ടത് സിപിഐഎമ്മിനോടാണ്.പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഐഎമ്മിന്റെതാണ്. പിവി അൻവർ പിടിക്കുന്ന സിപിഐഎം വിരുദ്ധ വോട്ടുകളെപ്പറ്റി പറയാൻ പറ്റില്ല.പിവി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ. അൻവർ അതൃപ്തി പ്രകടിപ്പിച്ചതായി അറിയില്ല. ജയിക്കുക എന്നത് മാത്രമാണ് യൂത്ത്കോൺഗ്രസിൻ്റെ ക്ലെയിം എന്നും രാഹുൽ വ്യക്തമാക്കി.തിരഞ്ഞെടുപ്പിൻ്റെ കാരണക്കാരൻ അൻവറാണ്. അൻവർ സർക്കാരിനെതിരെ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. നല്ല ഭൂരിപക്ഷത്തിൽ UDF ജയിക്കും. LDF ഉും BJP യും തമ്മിൽ സഖ്യം ഉണ്ട്. BJP അഥവാ സ്ഥാനാർഥിയെ നിർത്തിയാലും ഡമ്മിയായിരിക്കും.പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഎമ്മിന്റെതായിരിക്കും. ഉപതിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. മണ്ഡലത്തിൻ്റെ ചുമതലയുള്ള എം.സ്വരാജിനോട് മൽസരിക്കാൻ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...