കുരിശ് സ്ഥാപിച്ച സംഭവത്തിൽ വൈദികർക്ക് നോട്ടീസ്

തൊടുപുഴ നാരങ്ങാനത്തു കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി കുരിശു സ്ഥാപിച്ച സംഭവത്തിൽ കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് നെടുങ്ങാ ട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, തൊമ്മൻകുത്ത് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം എന്നിവർക്കു വനം വകുപ്പിന്റെ നോട്ടിസ്. ഇന്നലെ വികാരിക്കു നോട്ടിസ് കൈമാറാൻ വനം ജീവനക്കാർ എത്തി. വൈദികൻ സ്‌ഥലത്തില്ലാതിരുന്നതിനാൽ ട്രസ്റ്റിക്കു നോട്ടിസ് നൽകാൻ ശ്രമിച്ചെങ്കിലും കൈപ്പറ്റിയില്ല. അടുത്ത ദിവസം രൂപതയിലെത്തി വൈദികർക്കു നോട്ടിസ് കൈമാറും. സംഭവത്തിൽ, പ്രദേശത്തെ 3 കർഷകർക്കു കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു.കുരിശ് സ്‌ഥാപിച്ചതിനും വനം വകുപ്പിന്റെ ഭൂമിയിൽ പ്രവേശിച്ചതിനുമാണു നോട്ടിസ്. റേഞ്ച് ഓഫിസർക്കു മുന്നിൽ ഹാജരായി മൊഴി നൽകണമെന്നാണു നോട്ടിസിൽ പറയുന്നത്. വികാരി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട 2 കേസുകളിലും പ്രതികളാണ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...