അത്ഭുതം! ഫുൾ ചാർജിൽ 170 കിമീ, ഇതാ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ

ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. പ്രാദേശിക കമ്പനിയായ ഗ്വാങ്‌ഷൂവുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. വിപണിയിൽ ഈ മോട്ടോർസൈക്കിളിന്റെ വില CNY30,000 മുതൽ CNY37,000 വരെ, അതായത് ഏകദേശം 3.56 ലക്ഷം മുതൽ 4.39 ലക്ഷം രൂപ വരെയാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഹോണ്ട ഇ-വോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകും. അതേസമയം ഈ ബൈക്ക് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയില്ല.സെമി-സ്ലിക്ക് ടയറുകളുള്ള 16 ഇഞ്ച് മുൻ ചക്രങ്ങളിലും 14 ഇഞ്ച് പിൻ ചക്രങ്ങളിലുമാണ് ഹോണ്ട ഇ-വോ പ്രവർത്തിക്കുന്നത്. വ്യത്യസ്ത വകഭേദങ്ങൾക്ക് യഥാക്രമം 143 കിലോഗ്രാമും 156 കിലോഗ്രാമുമാണ് ഭാരം. ഇലക്ട്രിക് ബൈക്കിന് സ്റ്റാൻഡേർഡ് സവിശേഷതയായി ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നു. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. കൂടാതെ, ബൈക്കിൽ 7 ഇഞ്ച് ടിഎഫ്‍ടി ഡാഷ്‌ബോർഡ്, നാവിഗേഷൻ, മ്യൂസിക് കൺട്രോളുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബാറ്ററി എസ്ഓസി എന്നിവയും ഉണ്ട്. അതേസമയം, ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ബൈക്കിൽ ഉണ്ട്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...