അമേരിക്കയിൽ ആൾക്കൂട്ടത്തിന് നേരെ തീയിട്ടു; അക്രമി പിടിയിൽ

അമേരിക്കയിലെ കൊളറാഡോയിൽ ആൾക്കൂട്ടത്തിന് നേരെ ആക്രമണം. ബൗൾഡറിലെ മാളിൽ അക്രമി ആളുകൾക്ക് നേരെ തീയിടുകയായിരുന്നു. അക്രമി പിടിയിലായി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പരിപാടി നടന്ന ഉടനാണ് ആക്രമണമെന്ന് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 നാണ് അക്രമണം നടന്നത്.പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് ആക്രമണം നടന്നത്. പ്രദേശം പൊലീസ് ഒഴിപ്പിച്ചു. ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ ഡയറക്ടർ പ്രതികരിച്ചു. ഗുരുതരമായ പരിക്കുകളോടെ രണ്ടുപേരെ ഹെലികോപ്റ്റർ വഴി ഡെൻവർ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...