ദേശബന്ധു മാദ്ധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. വി.ആർ. അരുൺ കുമാറും ഗോകുലും ജേതാക്കൾ

ദേവർഷി നാരദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ സ്വരാജ് ശങ്കുണ്ണിപ്പിള്ള സ്മാരക ദേശബന്ധു പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.അച്ചടി, ദൃശ്യ മാദ്ധ്യമ വിഭാഗങ്ങളിൽ യഥാക്രമം വി.ആർ. അരുൺകുമാർ (മാതൃഭൂമി), ഗോകുൽ രമേശ് ( ന്യൂസ് മലയാളം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഡോ. എസ്. അനിൽകുമാർ വടവാതൂർ റീജണൽ ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.അഞ്ചിന് വൈകീട്ട് നാലു മണിക്ക് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും വിശ്വസംവാദ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനുമായ എം.രാജശേഖര പണിക്കർ നിർവഹിക്കും. നാരദ ജയന്തി സന്ദേശവും അദ്ദേഹം നൽകും. പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ്ബിനെ അദ്ദേഹം ആദരിക്കും. സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണം തോമസ് ജേക്കബ് നടത്തും. രാഷ്ട്ര സുരക്ഷയും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ റിട്ട. കേണൽ എസ്. ഡിന്നി മുഖ്യ പ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകനും കോട്ടയം പ്രസ് ക്ലബ്ബ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് ഡയറക്ടറുമായ തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ.ശങ്കർറാം ആശംസകൾ അർപ്പിക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...