നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിൽ 62 വയസുകാരന് മർദനം

കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദനം.കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ് സംഭവം. നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരനായ മാലോം സ്വദേശി വി ജെ ബാബുവിന് മർദനമേറ്റത്. സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മർദനം.
പരുക്കേറ്റ ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാലോം ടൗണിൽ വച്ചാണ് സംഭവം നടന്നത്.ജനതരംഗം ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു മർദനം. പ്രതികൾ ബാബുവിനെ തടഞ്ഞുവയ്ക്കുകയും കല്ലുകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയുമായിരുന്നു.

Leave a Reply

spot_img

Related articles

പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ഇത്തരം പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നത് രാജ്യത്തെ നിയമത്തോടുള്ള...

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്

രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച...

കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി...

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ.ഡി. റെയ്ഡ്

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം...