അഹമ്മദാബാദ് വിമാനാപകടം : പ്രധാനമന്ത്രി നാളെ ദുരന്തഭൂമിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഹമ്മദാബദിലെത്തും. ദുരന്തഭൂമി അദ്ദേഹം സന്ദര്‍ശിക്കും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ച വിജയ് രൂപാണിയുടെ വസതിയിലെത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാനമന്ത്രിയോടും അദ്ദേഹം തേടിയിരുന്നു.അതേസമയം, അഹമ്മദാബാദ് വിമാനപകടം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. ഇതിന് പുറമെ വ്യോമയാന മേഖലയുള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘവും അന്വേഷിക്കും. ഭാവിയില്‍ അപകടം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും കമ്മിറ്റി സമര്‍പ്പിക്കും.അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ സന്ദര്‍ശിച്ചു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് ഷാ ഔദ്യോഗികമായി സ്ഥീരീകരിച്ചു. വിശ്വാസ് കുമാര്‍ രമേശിനെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.അപകടമുണ്ടായതിന് തൊട്ടു പിന്നാലെ തന്നെ വിവരം ലഭിച്ചു. ഉടന്‍തന്നെ ഗുജറാത്ത് മുഖ്യമന്ത്രിമായും ആഭ്യന്തര മന്ത്രിയുമായും സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദി – അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...