കൂളിംഗ് അധികം വേണ്ട ; എസി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ എസി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമം വരുന്നതോടെ എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ഉപയോഗം കുറച്ച്, ഊര്‍ജത്തിന്റെ ആവശ്യം നിയന്ത്രിക്കുക എന്നതാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.വേനല്‍ക്കാലത്താണ് വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത്. ഈ സമയങ്ങളില്‍ എസികള്‍ 16 ഡിഗ്രി വരെ പ്രവര്‍ത്തിക്കുന്നു. ഇതിനായി കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നു. എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് ഏകദേശം 50 ഗിഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ പരമാവധി പവര്‍ ലോഡിന്റെ അഞ്ചിലൊന്നാണിതെന്ന് ഊര്‍ജ്ജ, ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. എസികള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നാല്‍ 2035 ഓടെ ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയത്ത് 60 ഗിഗാവാട്ട് വരെ ഊര്‍ജം ലാഭിക്കാന്‍ കഴിയുമെന്നും അത് പുതിയ പവര്‍ പ്ലാന്റുകള്‍ക്കും ഗ്രിഡ് സംവിധാനങ്ങള്‍ക്കുമായി അധിക തുക ചിലവഴിക്കുന്നത് തടയാനാകുമെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലി നടത്തിയ പഠനത്തില്‍ പറയുന്നു. വീടുകളില്‍ മാത്രമല്ല ഹോട്ടലുകള്‍, കാറുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമാകും.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...