അഹമ്മദാബാദ് വിമാനാപകടം: ‘വാക്കുകള്‍ക്കതീതമായ വേദന; രാജ്യം മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം’ ; അമിത് ഷാ

അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ സന്ദര്‍ശിച്ചു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് ഷാ ഔദ്യോഗികമായി സ്ഥീരീകരിച്ചു. വിശ്വാസ് കുമാര്‍ രമേശിനെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.അപകടമുണ്ടായതിന് തൊട്ടു പിന്നാലെ തന്നെ വിവരം ലഭിച്ചു. ഉടന്‍തന്നെ ഗുജറാത്ത് മുഖ്യമന്ത്രിമായും ആഭ്യന്തര മന്ത്രിയുമായും സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദി – അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തും പുറത്തുമുള്ള 230 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം കൃത്യമായ മരണവിവരം പുറത്തുവിടും. മൃതദേഹം വിട്ടു നല്‍കാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....