ചർച്ചകൾക്കിടെ അമേരിക്കൻ ആക്രമണം, ആണവ നിർവ്യാപന കരാറിനെ ബാധിക്കും; ഇറാന്റെ മുന്നറിയിപ്പ്

ആണവോർജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം ആണവ നിർവ്യാപന കരാറിനെ ബാധിക്കുമെന്ന ഗുരുതര മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ചർച്ച നടക്കുമ്പോൾ നടന്ന ആക്രമണം ചർച്ചകളുടെ സാധ്യതകൾ തകർത്തെന്നും ഇനിയെങ്ങനെ ചർച്ച നടക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ആരാഞ്ഞു. അപകടകരമായ യുദ്ധം തുടങ്ങിവെച്ചിരിക്കുകയാണ് അമേരിക്കയെന്നാണ് ഇറാന്റെ നിലപാട്. നടപടിയെടുക്കണമെന്ന് ഇറാൻ യു.എൻ സുരക്ഷാ കൗൺസിലിനോടും, അന്താരാഷ്ട്ര ആണവ മേൽനോട്ട സമിതിയോടും ആവശ്യപ്പെട്ടു.അന്താരാഷ്ട്ര ആണവോർജ സമിതിയാണ് പക്ഷപാതം കാട്ടി വിഷയത്തെ ഈ നിലയിൽ കൊണ്ടെത്തിച്ചതെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ അത് ആണവ നിർവ്യാപന കരാറിനെ വരെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാൻ ആണവ നിർവ്യാപന കരാറിൽ നിന്നും മറ്റ് അന്താരാഷ്ട്ര ബാധ്യുതകളിൽ നിന്നും പിന്മാറിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...