സ്വന്തം രാജ്യത്ത് നിന്ന് വിവരം ചോരുന്നു; മൊസാദ് ചാരനെ തൂക്കിലേറ്റി ഇറാൻ

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് പിടിക്കപ്പെട്ട മറ്റൊരാളെക്കൂടി വധശിക്ഷക്ക് വിധേയമാക്കി ഇറാൻ. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിനു ശേഷമാണ് മജീദ് മൊസയേബിയെ എന്ന ചാരനെ തൂക്കിലേറ്റിയതെന്ന് നീതിന്യായ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.മൊസാദിന് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. മെയ് മാസത്തിൽ, മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൊഹ്‌സെൻ ലങ്കാർനെഷിൻ പെദ്രാം മദനിയെ ഇറാനിയൻ അധികൃതർ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...