ഒരു വര്‍ഷമായി അസഹ്യമായ വേദന: ആറ് വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്

നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന ആറ് വയസുകാരന്റെ തൊണ്ടയില്‍ നിന്ന് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തു.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയില്‍ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്.ഒരു വര്‍ഷമായി നിരന്തരമായ തൊണ്ടവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഷണ്മുഖ. മാതാപിതാക്കള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാനായിരുന്നില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാര്യം മനസിലായത്.ഒരു വര്‍ഷം മുന്‍പ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തില്‍ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എന്‍ഡോസ്‌കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്. കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...