ആറ്റിങ്ങൽ ആലംകോട് സ്കൂ‌ൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂ‌ൾ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആർടിസി ഇടിച്ചത്. ആറ്റിങ്ങൽ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പതോളം വിദ്യാർഥികൾ അപകടം നടക്കുമ്പോൾ ബസ്സിലുണ്ടായിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പോലീസിന വിലയിരുത്തൽ.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...