ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്ന് റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്‌തു. ജൂലൈ ഒന്ന് മുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരും. നോൺ എസി മെയിൽ, എക്‌സ് പ്രസ്സ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിലും, എസി ടിക്കറ്റുകളിൽ രണ്ട് പൈസ നിരക്കിൽ വർധനവ് വരുത്താനുമാണ് നീക്കം. സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 500 കിലോമീറ്ററിന് മുകളിൽവരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. ജൂലൈ ഒന്നുമുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി റെയിൽവെ അടുത്തിടെ ഉത്തരവിറക്കിയിരുന്നു

