സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

ഇടുക്കി നെടുങ്കണ്ടം അമ്പലപ്പാറ ഭാഗത്തുള്ള കുഴിവിള വീട്ടിൽ മനു ദശരഥൻ എന്നയാളാണ് പിടിയിലായത്. ചങ്ങനാശ്ശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോൾസെയിൽ കടയിൽ വന്ന് സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുടുംബ ശ്രീ പ്രവർത്തർക്ക് വിതരണം ചെയ്യുന്നതിനായി 1250 കിലോ പഞ്ചസാരയും, 29 ചാക്ക് അരിയും, 10 പെട്ടി വെളിച്ചെണ്ണയും ഉൾപ്പെടെ 219775/- രൂപയുടെ സാധനങ്ങൾ കൈപ്പറ്റിയശേഷം പണം നല്കാതെ മുങ്ങിയതിനെ തുടർന്നാണ് കടയുടമ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. ഇയാൾ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകൾ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ട്. കടയുടമയുടെ പരാതിയെ തുടർന്ന് ആണ് അറസ്റ്റ്.മുളന്തുരുത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...