ധനുഷ് നായകനായി വന്ന പുതിയ ചിത്രമാണ് കുബേര. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”ക്ക് മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷൻ 100 കോടി രൂപയിലധികം നേടിയപ്പോള്‍ വിദേശത്ത് മാത്രം ഇതുവരെ 23.5 കോടിയോളം ചിത്രം നേടിയിട്ടുണ്ട് എന്നത് കുബേരയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നതാണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. ചിത്രത്തിന് കേരളത്തിലും ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.

