മുഖ്യമന്ത്രി കത്ത് എഴുതേണ്ടത് ഗവര്‍ണര്‍ക്കല്ല, ഗവര്‍ണര്‍മാരെ നിയമിക്കുന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കുമാണ്: കെ.സി വേണുഗോപാൽ

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇവിടെ ഇരട്ട ചങ്കൊക്കെ ഉണ്ടാകുമെന്നും പക്ഷേ മോദിയുടെ മുന്നിലെത്തുമ്പോള്‍ മുട്ടുവിറയ്ക്കുമെന്നും കോണ്‍?ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമൊക്കെ എവിടെപ്പോയി? എന്തിനാണ് തൃശ്ശൂര്‍ പൂരം കലക്കിയത്? തൃശ്ശൂരില്‍ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആര്യടന്‍ ഷൗക്കത്ത് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.സി.ഭാരതാംബ വിവാദത്തിലും പ്രതികരിച്ച കെ.സി, ഈ ഗവര്‍ണറെ മാറ്റണമെന്ന് പറയാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്നും ചോദിച്ചു. അല്ലാതെ കണ്ണില്‍ പൊടിയിടാന്‍ കത്ത് കൊടുത്തിട്ട് കാര്യമില്ല. ഈ കൂട്ടുകെട്ട് എല്ലാവര്‍ക്കും മനസ്സിലാവും. മുഖ്യമന്ത്രി കത്ത് എഴുതേണ്ടത് ഗവര്‍ണര്‍ക്ക് അല്ല. ഗവര്‍ണര്‍മാരെ നിയമിക്കുന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കുമാണ്. അതിന് ധൈര്യം ഉണ്ടോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...