LDFൽ ഹാപ്പിയാണ്; വനംവകുപ്പ് അത്രപോരാ; ഇടത് മുന്നണി വിടാനില്ലെന്ന് കേരള കോൺഗ്രസ് എം

യു ഡി എഫിലേക്ക് കേരള കോൺഗ്രസ് തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യവും ചർച്ചകളും കുറച്ചുദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായിരിക്കയാണ്. നിലമ്പൂർ വിജയത്തിന് ശേഷം യു ഡി എഫ് കൺവീനറും, പ്രതിപക്ഷനേതാവും ഒരേ സ്വരത്തിലാണ് മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് യു ഡി എഫിൽ ഉണ്ടാവാൻ പോവുന്നതെന്നും എൽ ഡി എഫിലെ ചില കക്ഷികൾ വരുമെന്നുമായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് കേരളാ കോൺഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയും വന്നത്. കേരളാ കോൺഗ്രസ് എം നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നായിരുന്നു അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ.എന്നാൽ തങ്ങൾ എൽ ഡി എഫിൽ ഹാപ്പിയാണെന്നും യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളോട് ആരും സംസാരിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറയുന്നു. എന്നാൽ മലയോര മേഖലയിലെ വന്യജീവി അക്രമണം സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി നല്ല ബന്ധത്തിലല്ല കേരളാ കോൺഗ്രസ് എം. വനം വകുപ്പ് കാര്യക്ഷമമല്ലെന്നും വന്യജീവി അക്രമം തടയാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു കേരള കോൺഗ്രസിന്റെ ആരോപണം. കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാരസമിതിയാണ് വനം വകുപ്പിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...