സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ

യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്.യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്. മറ്റ് ഏഴ് സംസ്ഥാനങ്ങളില്‍ ഇൻ ചാർജ് ഡിജിപിമാരുണ്ട്. ഈ രീതിയും സർക്കാർ പരിശോധിക്കുന്നുണ്ട്. നിതിൻ അഗർവാള്‍, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ്‌സിയുടെ അന്തിമപട്ടികയിലുളളത്. ഈ സാഹചര്യത്തിലാണ് കേരളം നിയമോപദേശം തേടുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കുന്നതിന് തിങ്കളാഴ്ച നിയമസഭായോഗം ചേരുന്നുവെന്ന വിവരം മുൻപുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ സാദ്ധ്യത തേടിയുളള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...