ടൂറിസം വികസനത്തിന്റെ ഭാഗമായി കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു.

ശുചിമുറിക്ക് വേണ്ടി നിർമിച്ച കെട്ടിടവും ഇരിപ്പിടങ്ങളും കടലേറ്റത്തിൽ പൂർണമായും തകർന്നു. മഞ്ചേശ്വരത്താണ് സംഭവം.രണ്ട് ദിവസങ്ങളിലായുണ്ടായ ശക്തമായ കടലേറ്റത്തിലാണ് വൻ നാശമുണ്ടായത്. നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കടലേറ്റം നാശം വിതച്ചത്. കോവിഡ് കാലത്ത് തെക്കിൽ ടാറ്റാ ആശുപത്രിക്ക് വേണ്ടി ഉപയോഗിച്ച രണ്ട് കണ്ടെയ്‌നറുകൾ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇവയാണ് കടലെടുത്തിരിക്കുന്നത്. കടലേറ്റത്തിൽ തീരപ്രദേശത്തെ മണൽ ഒഴുകിപ്പോയതിനാൽ തീരത്തോട് ചേർന്ന് സ്ഥാപിച്ച കണ്ടെയ്നറുകൾ തകർന്ന് വീഴുകയാണുണ്ടായത്. ബീച്ചിലേക്ക് എത്തിച്ചേരാനുള്ള തുമിനാട് – കണ്വതീർഥ റോഡ് കഴിഞ്ഞ മാസം മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...