നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്‌ടർ ജി പ്രയങ്ക.രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 3 പേർ ആണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിൾ ഫലം നെഗറ്റീവ് ആണ്. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 2 കുട്ടികൾ ചികിത്സയിൽ ആണ്. ഇരുവരുടെയും സാമ്പിൾ പരിശോധന ഫലം ഉടൻ ലഭിക്കും. രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ 173 പേർ ആണ് ഉണ്ടായിരുന്നത്. മുഴുവൻ പേരും ഹോം ക്വാറൻന്റൈനിൽ ആണ് എന്നും കളക്‌ടർ പറഞ്ഞു.

