ആശാ സമരത്തിന്റെ അഞ്ചാം ഘട്ടം നാളെ മുതൽ

പഞ്ചായത്ത് കേന്ദ്രീകരിച്ച പ്രതിഷേധ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂലൈ 14) വൈകുന്നേരം 4 മണിക്ക് വിഴിഞ്ഞം കരുംകുളം പഞ്ചായത്തിലെ പുതിയതുറ ജംഗ്ഷനില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കുകയില്ലെന്ന ധാര്‍ഷ്ട്യം മുഖ്യമന്ത്രി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സദസ്സുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണ്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തിയ രാപകല്‍ സമരയാത്രപോലെ, 1000 പ്രതിഷേധ സദസ്സുകളും സംസ്ഥാനത്ത് ഒരു പ്രചണ്ഡമായ തൊഴിലാളി മുന്നേറ്റമായി തീരും. സംസ്ഥാനത്തിന്റെ തെക്കെയറ്റത്തെ പഞ്ചായത്തായ കരുംകുളത്തു നിന്നും രാപകല്‍ സമരത്തിന്റെ 156-ാം ദിനം ഈ മുന്നേറ്റം ആരംഭിക്കുകയാണന്ന് കെ എ എച്ച്‌ ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...