30 വര്‍ഷം പൊലീസിനെ വിദഗ്ധമായി വെട്ടിച്ച് നടന്നു, ഒടുവില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയപ്പോള്‍ പിടിയിൽ

മുപ്പത് വര്‍ഷമായി ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പൊലീസ് പിടികൂടി. നിരവധി മോഷണക്കേസിലെ പ്രതിയായ പളുകല്‍ തേരുപുറം സ്വദേശി ജയകുമാറാണ് പിടിയിലായത്. 1996 കാലഘട്ടത്തില്‍ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിതുറന്ന് പത്ത് പവനിലധികം സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കടന്നു കളയുകയായിരുന്നു.പേരും രൂപവും മാറ്റി നടക്കുകയായിരുന്ന പ്രതിയെ കണ്ടുപിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ ഒരു സാങ്കേതിക വിദ്യയും പ്രതി ഉപയോഗിക്കാത്തത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.തിരുവന്തപുരം ജില്ലക്ക് പുറമേ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാള്‍ ജീവിച്ചിരുന്നത്.ഈയടുത്ത് കാട്ടാക്കടയിലെ പെണ്‍ സുഹ്യത്തിനെ കാണാന്‍ പ്രതി വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കായി വലവിരിച്ചത്. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....