ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് നിപ ബാധിച്ച് ഒരാൾ കൂടി മരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ചികിത്സയിൽ ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക, രോഗിക്ക് ഒപ്പം സഹായിയായി ഒരാൾ മാത്രമേ നിൽക്കാവൂ തുടങ്ങിയവയും നിർദേശത്തിലുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രിയിൽ എത്തുന്നവർക്കാണ് നിർദേശം. പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 57 പേരാണുള്ളത്. പനി ബാധിച്ച് മരിച്ച മണ്ണാർക്കാട് ചങ്ങലീരി സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....