സൈറ്റ് സ്ക്രീനും തുളച്ച് റസ്സലിന്റെ സിക്സ്; തോൽവിയിലും തല ഉയർത്തി മടക്കം

ജയിച്ചുക്കൊണ്ട് പടിയിറങ്ങുക എന്ന ആഗ്രഹത്തോടെയാണ് തന്റെ അവസാന മത്സരത്തിന് വിൻഡീസ് സൂപ്പർ താരം ആന്ദ്രേ റസ്സൽ കളത്തിൽ ഇറങ്ങിയതെങ്കിലും, ഓസ്‌ട്രേലിയക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എങ്കിലും റസ്സൽ തന്റെ പതിവ് തെറ്റിച്ചില്ല. കയ്യിൽ ബാറ്റേന്തിയാൽ, അടിച്ചുപറത്തുക എന്നതാണ് റസ്സലിന്റെ രീതി. തന്റെ അവസാന മത്സരത്തിലും പതിവ് തെറ്റിക്കാതെ നാല് സിക്സുകളും രണ്ട് ബൗണ്ടറിയും അടക്കം അദ്ദേഹം 36 റൺസെടുത്തു. അതിൽ, ആദ്യ ഷോട്ട് ഗാലറിയിലെ സൈറ്റ് സ്ക്രീനും തുളച്ചുകൊണ്ടായിരുന്നു പറന്നത്.വിരമിക്കലിന്റെ വൈകാരികതയെ മാറ്റി നിർത്തിക്കൊണ്ടായിരുന്നു റസ്സലിന്റെ ബാറ്റിംഗ്. കാരണം, 98 റൺസ് നേടുന്നതിനിടയിൽ 5 വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിന് രക്ഷയായത് അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. ബെൻ ഡാർഷുയിസിന്റെ ഓവറിലും, ആഡം സാംപയുടെ ഓവറിലും തകർത്താടി റസ്സൽ. 15ാം ഓവർ എറിയാനെത്തിയ ബെൻ ഡാർഷുയിസിന്റെ ആദ്യ പന്ത് തന്നെ ഗാലറിയിലെ സ്ക്രീനിനും മുകളിലൂടെ സിക്സർ പറത്തി തുടങ്ങിയ അദ്ദേഹം ആദ്യ നാല് പന്തിൽ മൂന്നും ഗാലറിയിലേക്ക് പായിച്ചു. പിന്നീട് വന്ന ആഡം സാംപക്കും കിട്ടി റസ്സലിന്റെ വക. 17ാം ഓവറിൽ റസ്സൽ മടങ്ങുമ്പോൾ 15 പന്തിൽ 36 റൺസ് നേടി വിൻഡീസിനെ 139 ൽ എത്തിച്ചു.എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്ത വിൻഡീസിന് എന്നാൽ മത്സരത്തിൽ ജയിക്കാനായില്ല. ഓൾ റൗണ്ടറായ റസ്സൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും മിന്നുന്ന പ്രകടനത്തോടെ അനവധി റെക്കോർഡുകളും കുറിച്ചിട്ടുണ്ട്. തന്റെ സ്വന്തം നാട്ടിൽ 15 വർഷത്തെ നീണ്ട ടി20 പോരാട്ടത്തിന് വിരാമമിടുമ്പോൾ സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി സഹതാരങ്ങളും, മാറ്റ് ടീമംഗങ്ങളും. ‘അവസാന മത്സരമെന്ന നിലയിൽ വൈകാരികമായിരുന്നു ക്രീസിലേക്കുള്ള വരവ്. എങ്കിലും, തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു’, എന്നായിരുന്നു യാത്രയയപ്പിനിടെയുള്ള റസ്സലിന്റെ പ്രതികരണം.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...