‘മുസ്ലീം സമുദായം അനർഹമായി നേടിയെന്നത് തെറ്റിദ്ധാരണ, വെള്ളാപ്പള്ളിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചാണ്’; കെ.ടി ജലീൽ

വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രറി വെള്ളാപ്പള്ളി നടേശനെതിരെ കെടി ജലീൽ എംഎൽഎ. അനർഹമായി മുസ്ലീങ്ങൾ നേടുന്നു എന്നത് കാലങ്ങളായി സംഘപരിവാർ നടത്തുന്ന പ്രചാരണമാണ്. വെള്ളാപ്പള്ളി നടേശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെടി ജലീൽ ട്വന്റിഫോറിനോട് പറഞ്ഞു.മുസ്ലീം സമുദായം അനർഹമായി നേടിയെന്നത് തെറ്റിദ്ധാരണയാണ്. എകെ ആന്റണി മുഖ്യമന്ത്രി ആയപ്പോഴാണ് ഇത്തരം പ്രചരണങ്ങൾക്ക് തുടക്കമായത്. സംഘടിതമായി നിന്ന് വിലപേശുന്ന ഏർപ്പാട് മത ന്യൂനപക്ഷങ്ങളിൽപെടുന്നവർ തുടരാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് മുതലമാണ് ന്യൂനപക്ഷം അനർഹമായി എന്തൊക്കെ നേടുന്നുവെന്ന ചിന്ത ഉണ്ടായത്. അതിന്റെ വർത്തമാനകാല ഉദാഹരണമാണ് വെള്ളാപ്പള്ളിയുടേത്. ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഉദാഹരണമായി കേരള സർവലശാലയുടെ വൈസ് ചാൻസലർമാരിൽ ആരെങ്കിലും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഉണ്ടോയെന്ന് കെടി ജലീൽ ചോദിച്ചു. പത്തനംതിട്ടയിൽ മുസ്ലീം സമുദായതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അത് സ്വാഭാവികമാണെന്ന് പറഞ്ഞ അദ്ദേഹംവെള്ളാപ്പള്ളിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചാണെന്നും ആരെങ്കിലും തിരുത്തിച്ചാൽ തീരുന്ന പ്രശ്നം മാത്രമെ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നതുള്‍പ്പെടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങള്‍. ഒരു കോളജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നൽകിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...