വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു; ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാസംഘം

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ സ്പെഷല്‍ കൂപ്പണ്‍ വഴി വാണിജ്യവല്‍ക്കരിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം. 250 രൂപാ നിരക്കില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 27 മുതല്‍ വള്ളസദ്യ ലഭ്യമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പള്ളിയോട സേവാസംഘം എതിര്‍പ്പിലാണ്.പള്ളിയോട സേവാസംഘം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സ്പെഷല്‍ കൂപ്പണിലൂടെ വള്ളസദ്യ വഴിപാട് നടത്തുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവര്‍ അറിയിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിന്‍ ജൂലൈ 13 മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കായി വഴിപാട് വള്ളസദ്യകള്‍ നടന്നുവരികയാണ്. ഇത് ഒക്ടോ രണ്ട് വരെ തുടരും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...