കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി

ഇന്നലെ വൈകിട്ട് പതിവ് പരിശോധനക്കിടെ 10ാം നമ്പർ ബ്ലോക്കിനു മുന്നിൽ കല്ലിനടിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജയിലിനുള്ളിൽ തടവുകാർക്ക് ഫോണുകൾ ലഭ്യമാകുന്നതിനെക്കുറിച്ച് മുന്നേ തന്നെ വ്യാപക പരാതികൾ ഉള്ളതാണ്. ഇതാദ്യമായല്ല മൊബൈൽ ഫോണുകൾ ജയിലിൽ നിന്ന് പിടികൂടുന്നത്. എന്നാൽ ഇത് ആരാണ് ഉപയോഗിക്കുന്നതെന്നതിനെ ചൊല്ലി കാര്യമായ അന്വേഷണങ്ങൾ ഉണ്ടായില്ല.ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെതുടർന്ന് ജാഗ്രത തുടരുന്നതിനിടെയാണ് നിലവിലെ സംഭവവും. ആരുടെയം സഹായമില്ലാതെയാണ് താൻ ജയിൽ ചാടിയതെന്ന ഇയാളുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒപ്പം ജയിൽ ചാട്ടത്തിന് 10 മാസം തയാറെടുപ്പ് നടത്തിയത് അധികൃതർ അറിഞ്ഞിട്ടില്ലെന്ന് പറയുന്നതും ദുരൂഹത വർധപ്പിക്കുന്നു.ജയിലിൽ ലഹരിവസ്തുക്കൾ സുലഭമാണെന്ന് ഗോവിന്ദച്ചാമി പൊലീസിനു മൊഴി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. ജയിൽച്ചാട്ടത്തിനെ തുടർന്ന് കേരളത്തിലെ 4 പ്രധാന ജയിലുകളിൽ ഇലക്ട്രിക് വേലികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.മുമ്പ് ടി.പി ചന്ദ്ര ശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വാർത്തകളും പുറത്തു വന്നിരുന്നു. ആരോപണങ്ങൾ ശെരിവെക്കുന്ന രീതിയിലുള്ള വാർത്തകളാണ് ജയിലിൽ നിന്ന് നിലവിൽ പുറത്തുവരുന്നത്

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...