പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. മൃഗസ്നേഹിയും അനിമൽ റസ്ക്യൂ പഴ്സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്.പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചുപരത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമ പേജിലൂടെ പ്രചരിപ്പിച്ചത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...